തൊടുപുഴ: കൂടുതൽ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷൻ കേന്ദ്രങ്ങളാക്കി എല്ലായിടത്തും വാക്‌സിൻ ലഭ്യത ഉറപ്പു വരുത്തണമെന്ന് യു ഡി എഫ് ജില്ലാ സമിതി. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് സർക്കാർ ആശുപത്രികളിൽ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. അത്തരം ജനക്കൂട്ടങ്ങൾ കൊവിഡ് കൂടുതൽ വ്യാപകമാക്കും എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. വാക്‌സിനേഷൻ സൗകര്യം ഉണ്ടായിരുന്ന സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ കുത്തിവയ്പ്പ് നിർത്തി വയ്‌ക്കേണ്ടി വന്നതു കൊണ്ടാണ് സർക്കാർ ആശുപത്രികളിൽ തിരക്കേറിയത്.
കൂടുതൽ സ്വകാര്യ ആശുപത്രികൾ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആക്കി വാക്‌സിൻ ലഭ്യത ഉറപ്പു വരുത്തണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.