അടിമാലി: സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും അടിമാലി മേഖലയിലെ സാമൂഹിക സംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന എം.എം. പീറ്ററിന്റെ വേർപ്പാടിൽ കെ.എസ്.എസ്.പി.എ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണയോഗം നടത്തി. യോഗത്തിൽ അൽഫോൻസ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. പീറ്റർ, വി.എസ്. രവീന്ദ്രനാഥ്, എം.ഡി. അർജ്ജുനൻ, എൻ.വി. പൗലോസ്,ഒ.വി. ശിവൻകുട്ടി, ടി.എം. ജോയി, ഒ.എസ്. മാത്യു, റോയി സെബാസ്റ്റ്യൻ, ജോസ് കോനാട്ട്, വി.എ. ജോസഫ്, കെ.എൻ. ശിവദാസ്, ടി.എം. ബേബി, എന്നിവർ സംസാരിച്ചു.