തൊടുപുഴ: ലോക്ഡൗണിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസിെന്റ കർശന പരിശോധന. ജില്ലയുടെ പ്രധാന ഇടങ്ങളിലായി 1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അതിർത്തിയിൽ നിയന്ത്രണം കർശനമാക്കാനാണ് തീരുമാനമെന്ന് ആർ. കറുപ്പസ്വാമി പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണിലടക്കം പൊലീസിെന്റ പട്രോളിങ്ങ് ഉണ്ടാകും. അതിർത്തിയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണ മേഖലകളിലും ആളുകൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിനെ പല സംഘങ്ങളായി തിരിച്ച് പട്രോളിങ്ങിന് നിയോഗിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടികളാകും ഇത്തവണ ആളുകളെ കാത്തിരിക്കുന്നത്. മിനി ലോക് ഡൗണിൽ നിസാര കാര്യങ്ങൾക്ക് പോലും ആളുകൾ തമിഴ്‌നാട്ടിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും കടന്നുപോയിരുന്നു. ഇത് പൂർണമായും നിരോധിക്കാനാണ് പൊലീസ് തീരുമാനം. പ്രധാന വഴിയിലൂടെയല്ലാതെ കാനന പാതകളിലൂടെ ആളുകൾ കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന ആരംഭിക്കും. ഇതിന് പുറമേ പൊലീസ് പട്രോളിങ്ങും ശക്തമാക്കും. ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ ആളുകൾ കറങ്ങി നടക്കുന്നില്ല എന്നുറപ്പാക്കും. കഴിഞ്ഞ ലോക് ഡൗണിൽ ഏർപ്പെടുത്തിയിരുന്നതിലും ശക്തമായ നിയന്ത്രണങ്ങളാകും അതിർത്തിയിലുണ്ടാകുക. ജനങ്ങൾ സർ!*!ക്കാരിെന്റ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.