തൊടുപുഴ: വൈദ്യുതി ബോർഡിന്റെ അനുമതിയില്ലാതെ വൈദ്യുതി ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിൽ മരങ്ങൾ മുറിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നു .കഴിഞ്ഞ ദിവസം തുടങ്ങനാട് പഴയമറ്റത്തു മരം മുറിച്ചു 11കെ .വി ലൈനിലേക്ക് വീണു ഒരാൾക്ക് ഷോക്കേറ്റു. .പരിക്കേറ്റ ഇദ്ദേഹം തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .വൈദ്യുതി ലൈനുകൾ കടന്നു പോകുന്ന ഭാഗത്തു മരം മുറിക്കുന്നത് ,ശിഖരങ്ങൾ മുറിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ ബന്ധപ്പെട്ട വൈദ്യുതി ഓഫീസിൽ നിന്നും അനുവാദം വാങ്ങുവാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു .ഇത്തരം അപകടങ്ങൾ വർദ്ധിച്ചു വരുന്നതായും അധികൃതർ പറഞ്ഞു .