തൊടുപുഴ: ബംഗാളിൽ തൃണമൂൾ കോൺഗ്രസ് പ്രവർത്തകർ തുടരുന്ന നരഹത്ത്യക്കെതിരെ ബിജെപി പ്രതിഷേധിച്ചു. തൊടുപുഴയിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സമിതി അംഗം പി.പി. സാനു, സംസ്ഥാന കൗൺസിൽ അംഗം പി.ആർ. വിനോദ്, ജില്ലാ സെക്രട്ടറി എച്ച്. കൃഷ്ണകുമാർ, കർഷക മോർച്ച ജില്ലാ സെക്രട്ടറി കെ.പി. രാജേന്രൻ, യുവമോർച്ച മുനിസിപ്പൽ ജനറൽ സെക്രട്ടറി അർജ്ജുൻ ആർ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് എന്നിവർ നേതൃത്വം നൽകി.

ബിജെപി പ്രവർത്തകർ പുറപ്പുഴ പഞ്ചായത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. വഴിത്തലയിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കൽ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മനോജ്, സെക്രട്ടറി സോമൻ ചാരപ്പുറത്ത്, സോമൻ മനച്ചിരിക്കൽ, വഴിത്തല ശാഖ ശിക്ഷക് രാജൻ കല്ലുംപുറത്ത് തുടങ്ങിയവർ പങ്കെടുത്തു.