തൊടുപുഴ: കൊവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ. മുജീബിന്റെ കുടുംബത്തിന് ഐ.എൻ.ടി.യു.സി ധനസഹായം നൽകി.
കോൺഗ്രസ് നേതാവ് ഷിബിലി സാഹിബിന്റെ അനുയായികളാണ് മാതൃകാകപരമായ പ്രവർത്തനം നടത്തിയത്. മുജീബിന്റെ മരണത്തോടെ രണ്ടു കുട്ടികൾ ഉൾപ്പെടുന്ന കുടുംബം ബുദ്ധിമുട്ടിലാണെന്ന് അറിഞ്ഞാണ് സാധാരണക്കാരായ തൊഴിലാളികൾ ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് .
മുജീബിന്റെ കുടുംബത്തിന് ഒരു കൈ സഹായം എന്ന ദൗത്യവുമായി ഐ.എൻ.ടി.യു.സി കുന്നം യൂണിറ്റിന്റെയും കോൺഗ്രസ് 89-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കുന്നം പട്ടയംകവല പ്രദേശത്ത് നിന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപയും എട്ടു ഗ്രാം സ്വർണവും കുടുംബത്തിന് കൈമാറി. ഡി.സി സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി കുന്നം യൂണിറ്റ് രക്ഷാധികാരിയുമായ ഷിബിലി സാഹിബ് സഹായം കൈമാറി. ഷാനു ഷുക്കൂർ, സുലൈമാൻ ഒറ്റത്തോട്ടത്തിൽ, കെ.ബി. ഷെരീഫ്, അഷ്‌റഫ് ഓലിക്കൽ, ഷുക്കൂർ ഇസ്മായിൽ, എം.കെ. സിയാദ് എന്നിവർ പങ്കെടുത്തു.