ചെറുതോണി.ആശുപത്രി ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ നക്ഷേധിച്ച മരിയാപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്കെതിരെ ജീവനക്കാരുടെ പ്രതഷേധം.ഒരു മാസത്തേക്ക് ഒരു സ്റ്റാഫിന് 5 മാസ്‌ക് മാത്രമേ നൽകു എന്നു കാണിച്ചു മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയതാണ് പ്രതിഷേധത്തിനിടയ്ക്കിയത്. സർക്കാരോ ആരോഗ്യ വകുപ്പൊ ഇത്തരത്തിൽ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. ആരോഗ്യ പ്രവർത്തകരുടെ എല്ലാ സുരക്ഷയും ഉറപ്പ് വരുത്തണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ജീവനക്കാരുടെ സുരക്ഷ ക്കെതിരായി നിയമ വിരുദ്ധമായി ഉത്തരവിറകിയ സ്ഥാപന മേധാവിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ ജി ഓ യൂണിയൻ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരന്തരമായി ആന്റിജൻ ടെസ്റ്റും ആർ ടി പി സി ആർ ടെസ്റ്റും നടത്തുന്ന സ്റ്റാഫ് നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും മതിയായ സുരക്ഷ ഉപകരണങ്ങൾ ആശുപത്രിയിൽ സ്റ്റോക് ഉണ്ടന്നിരിക്കെ സ്ഥാപന മേധാവി പ്രതികാര നടപടി എന്ന നിലയിൽ മാസ്‌ക് നഷേധിക്കുന്നതിൽ ശക്തി യായി പ്രതിഷേധിക്കുന്നതായി എൻ ജി ഓ യൂണിയൻ പറഞ്ഞു. കൊവിഡ് മഹാമാരികാലത് ജീവനക്കാരോട് പ്രതികാര നടപടി സ്വീകരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ ശക്തമായ അച്ചടക നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യ പ്പെട്ടിട്ടുണ്ടെന്നും എൻ ജി ഓ യൂണിയൻ ഇടുക്കി ഏരിയ സെക്രട്ടറി ഡി .ഷാജി അറിയിച്ചു