കരിമണ്ണൂർ : കേരള ഗവണ്മെന്റ് വെറ്റിറിനറി ഓഫീസഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'ലോക വെറ്റിറിനറി ദിനാചരണം' ഓൺലൈനായി നടത്തി.
ഓഫീസഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ജോസ് ഇ. ഫിലിപ്പ് ദിനാചരണം ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ സെന്റ് ജോസഫ്‌സ് സ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു അദ്ധ്യക്ഷനായിരുന്നു.
ഡോ. ബിജു ചെമ്പരത്തി ആശംസ പറഞ്ഞു.
ജില്ലാ സെക്രട്ടറി ഡോ. ധനേഷ് കൃഷ്ണൻ സ്വാഗതവും, സ്‌കൂൾ എസ് പിസി ഓഫിസർ എലിസബത് മാത്യു നന്ദിയും പറഞ്ഞു.
ദിനാചാരണത്തോടനുബന്ധിച്ച് 'കൊവിഡ് 19 പ്രതിസന്ധിയോട് മൃഗവൈദ്യൻമാരുടെ പ്രതികരണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ തെക്കുംഭാഗം വെറ്റിറിനറി ഡിസ്‌പെൻസറിയിലെ സർജൻ ഡോ. മറിയാമ്മ തോമസ് നയിച്ചു. അദ്ധ്യാപകരായ ജിയോ ചെറിയാൻ, ജയ്‌സൺ ജോസ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.