saneesh
പെരുന്നാൾകോടി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കുന്നു

തൊടുപുഴ: എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മിറ്റിയുടെ 'കാരുണ്യ പദ്ധതി 'യിൽ പെടുത്തി നിർദ്ധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് പെരുന്നാൾകോടി വിതരണം ചെയ്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. എം.ഇ.എസ് സംസ്ഥാന എക്‌സി. അംഗം വി.എം. അബ്ബാസ്, ജില്ലാ സെക്രട്ടറി ബാസിത് ഹസൻ, വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ്, വണ്ടന്മേട് എം.ഇ.എസ് ഹയർസെക്കന്ററി സ്‌ക്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി പി.എ ഷാജിമോൻ എന്നിവർ സംബന്ധിച്ചു.