മുട്ടം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മുട്ടം, കുടയത്തൂർ, അറക്കുളം, കരിങ്കുന്നം പഞ്ചായത്ത്‌ പ്രദേശങ്ങൾ നിശ്ചലമായി.

എന്നാൽനിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.നാല് പഞ്ചായത്ത് പ്രദേശങ്ങളിലുള്ള സാമൂഹ്യ - പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ എടുക്കുന്നതിനും കൊവിഡ് പരിശോധനക്കും ആളുകൾ വ്യാപകമായി

എത്തിയിരുന്നു.സ്വകാര്യ ആശുപത്രികളിൽ ഒ പി വിഭാഗത്തിൽ എത്തിയവരുടെ എണ്ണം ഏറെ കുറവായിരുന്നു. ചില പൊലീസ് സ്റ്റേഷനുകളിലെ ജീവനക്കാർക്ക് കൊവിഡ് പിടിച്ചതിനെ തുടർന്ന്

ചിലയിടങ്ങളിൽറോഡിലെ പരിശോധനക്ക് പൊലീസുകാർ കുറവായിരുന്നു. പൊലീസുകാർക്കൊപ്പം കൊവിഡ് വോളിന്റിയേഴ്സിന്റെ സേവനവുമുണ്ടായി.