ഇടുക്കി: ജില്ലയിൽ ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1053 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 19.08 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1019 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 16 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന 16 പേർക്കും ഇന്നലെ ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചു. 316 പേർ രോഗമുക്തി നേടി. 16735 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത്.

രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

അടിമാലി- 73

ബൈസൺവാലി- 20

ഏലപ്പാറ- 21

കഞ്ഞിക്കുഴി- 43

കാഞ്ചിയാർ- 28

കരിമണ്ണൂർ- 47

കരുണാപുരം- 69

കട്ടപ്പന- 33

കുമളി- 34

മണക്കാട്- 24

നെടുങ്കണ്ടം- 62

പാമ്പാടുംപാറ- 22

പുറപ്പുഴ- 23

രാജകുമാരി- 41

തൊടുപുഴ- 87

ഉടുമ്പൻചോല- 20

വണ്ടൻമേട്- 28

വണ്ടിപ്പെരിയാർ 59

വാഴത്തോപ്പ്- 32

വെള്ളത്തൂവൽ- 43

വെള്ളിയാമറ്റം- 22