ചെറുതോണി:കാമാക്ഷി പഞ്ചായത്തിലെ കൊവിഡ് രോഗികൾക് സൗജന്യ മരുന്നും ഭക്ഷണവും നൽകും. കാമാക്ഷി ഗ്രാമപഞ്ചായത്ത് തങ്കമണി സഹകരണ ബാങ്ക് സഹകരണ ആശുപത്രി എന്നിവർ സംയുക്തമായാണ് സേവനം ഉറപ്പാക്കുന്നത്. കാമാക്ഷി പഞ്ചായത്തിലെ ഒൻപത് കിഡ്‌നി രോഗികൾക്ക് തങ്കമണി സഹകരണ ആശുപത്രിയിൽ ഡൗജന്യ ഡയാലിസിസ് നൽകും. കാൻസർ , കിഡ്‌നി, ഹൃദ്രോഹം എന്നിങ്ങനെയുള്ള രോഗം നേരിടുന്നവർക്കു തങ്കമണി സഹകരണ നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും സൗജന്യ മരുന്നുകൾ നൽകും. ഡോക്ടറന്മാരുടെ കുറിപ്പോടു കൂടി വരുന്നവർക്കാണ് മരുന്ന് നൽകുന്നത്. കൊവിഡ് രോഗികൾക്ക് ആവശ്യ സർവീസിന് സൗജന്യ ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പഞ്ചായതും ബാങ്കുമാണ് രോഗികൾക്കായി ഈ 24 മണിക്കൂർ സൗജന്യ സേവനം നൽകുന്നത്. കോവിഡ് രോഗികൾക്ക് ആവശ്യാനുസരണം ഭക്ഷണം എത്തിച്ചു നൽകുന്നതിനും തീരുമാനമായി. വോളന്റിയേഴ്‌സ് മുഖേനയാണ് മരുന്നും ഭക്ഷണവും എത്തിക്കുന്നത്. ശനിയാഴ്ച ചേർന്ന പ്രതേക യോഗത്തിൽ സഹകരണ ആശുപത്രി ഡയറക്ടർ സി .വി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് ,സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ജെ ജോൺ ,സഹകരണ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സജി തടത്തിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കാമാക്ഷി പഞ്ചായത്തിനെ ആറ് മേഖലകളായി തിരിച്ചാണ് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്നത്.