police

ഇടുക്കി: മൂന്നാറിൽ സി.എസ്‌.ഐ സഭയുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 480 വൈദികർ പങ്കെടുത്ത ധ്യാനം സംഘടിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. സംഘാടകർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും റിപ്പോർട്ട് സർക്കാരിന് നൽകുകയെന്നും കളക്ടർ പറഞ്ഞു. വൈദികർക്കുള്ള താമസ സൗകര്യം ഒരുക്കിയ സമീപത്തെ രണ്ട് ഹോട്ടൽ ഉടമകളെയും പ്രതി ചേർക്കാൻ പൊലീസിന് നിർദേശം നൽകും. ധ്യാനത്തിന്റെ സംഘാടകർക്കും പങ്കെടുത്ത വൈദികർക്കും പള്ളി അധികൃതർക്കുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.