കുമാരമംഗലം: പാറക്കവലയിൽ വീടിന്റെ പിന്നിൽ ചാരായം വാറ്റാൻ സുക്ഷിച്ചിരുന്ന 80 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. ഓടി രക്ഷപ്പെട്ട പ്രതി പുളിക്കൽ വീട്ടിൽ സന്തോഷി (39) നെതിരെഎക്‌സൈസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഈ സമയം സന്തോഷ് ചാരായം വാറ്റാൻ തയ്യാറെടുക്കുകയായിരുന്നു. എക്‌സൈസ് സംഘത്തെ കണ്ട ഇയാൾ ഇരുളിലേക്ക് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇയാൾ ചാരായം വാറ്റുന്നുണ്ടായിരുന്നെന്ന് എക്‌സൈസ് പറഞ്ഞു. തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർ രാജേഷ് ചന്ദ്രൻ, സിവിൽ എക്‌സൈസ് ആഫീസർമാരായ സുരേന്ദ്രൻ, ബിനീഷ്, വിഷ്ണു എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.