മറയൂർ: ലോക്ക്‌ ഡൗൺ കാലയളവിൽ മറയൂർ പഞ്ചായത്തിലുള്ള രോഗികൾക്ക് മരുന്നുകളും സാധാരക്കാർക്ക് അവശ്യസാധനങ്ങളും വാങ്ങി നൽകാൻ തയ്യാറായി വനംവകുപ്പ് ഉദ്യോഗസ്ഥർ. ഡോക്ടറുടെ കുറിപ്പടി സഹിതം ഫോൺ നമ്പറിലേക്കു അയച്ചാൽ മറയൂരിലെ ഏതെങ്കിലും മെഡിക്കൽ സ്റ്റോറിൽ അവ ലഭ്യമാകുന്നതാണെങ്കിൽ ഉടൻ തന്നെ അവരുടെ വീട്ടിൽ എത്തിച്ചു നൽകും. കൂടാതെ കൂടക്കാട് ആദിവാസി കുടികളിലേക്കുള്ള അവശ്യ വസ്തുക്കളും വനം വകുപ്പ് നേരിട്ട് എത്തിച്ചു നൽകും. അടിസ്ഥാന പരമായ ഈ രണ്ടു ആവശ്യങ്ങൾക്കും ആളുകൾ പൊതു സ്ഥലത്തേക്ക് ഇറങ്ങാതിരിക്കുന്നതിനു വേണ്ടിയാണ് മറയൂർ ഡിവിഷൻ ഇത്തരം സഹായ വാഗ്ദാനം അറിയിച്ചിരിക്കുന്നത്. അവശ്യ മരുന്നുകൾ പൂർണ്ണമായും സൗജന്യമായാണ് നൽകുക. വിളിക്കേണ്ട നമ്പർവിനോദ് കുമാർ: 9446212321,അനിൽ കുമാർ: 9447193640,സതീഷ്: 8281973928,രാമകൃഷ്ണൻ: 9447193630.