തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും മനക്കൻ എന്റർപ്രൈസസ് ഉടമയുമായ അനൂപിന്റെ നിര്യാണത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ അടിയന്തര സെക്രട്ടറിയേറ്റ് യോഗം അതീവദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വളരെ സൗമ്യനും ഊർജ്ജസ്വലനുമായ ചെറുപ്പക്കാരനായിരുന്നു അനൂപെന്ന് പ്രസിഡന്റ് രാജു തരണിയിൽ അനുസ്മരിച്ചു. എല്ലാ ആളുകളോടും വളരെ സ്‌നേഹത്തോടെ പെരുമാറി അവരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. തന്നെ ഏൽപ്പിക്കുന്ന കാര്യങ്ങൾ അതു തന്റേടത്തോടെ ഭംഗിയായി ചെയ്തു പൂർത്തീകരിച്ചിരുന്നെന്നും യോഗം അനുസ്മരിച്ചു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റുമാരായ സാലി. എസ്. മുഹമ്മദ്, അജീവ്. പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ അനുസ്മരിച്ചു. അനൂപിന്റെ വേർപാടിൽ ആദരസൂചകമായി മൂന്ന് ദിവസത്തേക്ക് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.