*ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്- 26.97

ഇടുക്കി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ലെന്ന് മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്യുന്നു. 1046 പേർക്കാണ് ജില്ലയിൽ ഇന്നലെ കൊവി‌ഡ് സ്ഥിരീകരിച്ചത്. 26.97 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതാദ്യമായാണ് ഇത്രയും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി രേഖപ്പെടുത്തുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 981 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. മൂന്ന് ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന 44 പേർക്കും ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ 109 പേർ കൊവിഡ് രോഗമുക്തി നേടി.

ആശങ്കപ്പെടുത്തി തൊടുപുഴ

തൊടുപുഴ മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്കപ്പെടുത്തുന്നു. തൊടുപുഴ നഗരത്തിൽ മാത്രം ഇന്നലെ 108 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊടുപുഴ നഗരത്തിന് സമീപത്തെ പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. വെള്ളിയാമറ്റം- 44, ഇടവെട്ടി- 44, കരിങ്കുന്നം- 38, മണക്കാട്- 34, മുട്ടം- 31, ഉടുമ്പന്നൂർ- 31, വണ്ണപ്പുറം- 39, കുമാരമംഗലം- 24 എന്നിങ്ങനെയാണ് തൊടുപുഴയ്ക്കടുത്ത് കൂടൂതൽ പേർക്ക് രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകൾ. അടിമാലി- 70, അറക്കുളം- 25, അയ്യപ്പൻകോവിൽ- 22, കഞ്ഞിക്കുഴി- 25, കൊന്നത്തടി- 24, കുടയത്തൂർ- 26, കുമളി- 34, നെടുങ്കണ്ടം- 53, പള്ളിവാസൽ- 33, വണ്ടൻമേട്- 30, വണ്ടിപ്പെരിയാർ- 28 എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള മറ്റ് പഞ്ചായത്തുകൾ.

വാഴത്തോപ്പ്- 41