ചെറുതോണി: പണമില്ലാത്തതിനാൽ എടിഎം കൗണ്ടറുൾ പലതും അടഞ്ഞുകിടക്കുന്നു .. ലോക്ക് ഡൗൺ ആയതിനാൽ ബാങ്കുകളുടെ പ്രവർത്തന ദിവസവും സമയവും കുറച്ചത് മൂലം കഞ്ഞിക്കുഴി പഞ്ചായത്തിലെ ആളുകൾ പണമിടപാടുകൾക്ക് ആശ്രയിക്കുന്ന ഏകമാർഗ്ഗം ആണ് കഞ്ഞിക്കുഴി ടൗണിൽ സ്ഥിതി ചെയ്യുന്ന എടിഎം കൗണ്ടറുകൾ. നിലവിൽ രണ്ട് ദേശസാൽകൃത ബാങ്കുകളുടെയും ഒരു സഹകരണ സംഘത്തിന്റെ എടിഎം കൗണ്ടറുകൾ ഉണ്ട് എന്നാൽ ഇതിൽ പണമില്ലാത്തത് മൂലം കഴിഞ്ഞ ഒരാഴ്ചക്കാലമായി അടഞ്ഞുകിടക്കുകയാണ് ലോക്ക്ഡൗൺ കാലമായതിനാൽ മറ്റു വരുമാന മാർഗ്ഗങ്ങൾ നിലച്ചതോടെ തൊഴിലുറപ്പ് വേതനം പെൻഷൻ തുകയും കൂടി അക്കൗണ്ടുകളിൽ നിന്ന് എടുക്കാൻ സാധിക്കാതെ വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സാധാരണക്കാർ. നിലവിൽ 20 കിലോമീറ്ററോളം യാത്ര ചെയ്ത് വണ്ണപ്പുറം പഞ്ചായത്തിലെ എടിഎം കൗണ്ടറുകളിലെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.