ഇടുക്കി: കൊവിഡ് ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 94 പേർക്കെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പ സാമി അറിയിച്ചു. 496 പെറ്റികേസുകളെടുത്തു. 1497 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
ജില്ലയിലെ നാല് ചെക്പോസ്റ്റുകളും ജില്ലയുടെ മറ്റ് അതിർത്തികളും കാനനപാതകളിലും പൊലീസും മറ്റ് വകുപ്പുകളും ചേർന്ന് കർശന പരിശോധന നടത്തുന്നുണ്ട്.