തൊടുപുഴ: വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രൊവിൻസ് അംഗമായ സി. ലോയൊനാർദ് കാര്യാമഠത്തിൽ എസ്.എ.ബി.എസ് (86, കലയന്താനി) നിര്യാതയായി. സംസ്‌കാരം നടത്തി. കൊരട്ടി, എളവൂർ, കാളിയാർ, കദളിക്കാട്, ആനിക്കാട്, പന്നിമറ്റം, കോതമംഗലം, ചിറ്റൂർ, തച്ചുടപ്പറമ്പ്, ശാന്തിഭവൻ, മാറിക, ജയ്‌റാണി തുടങ്ങിയ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാര്യാമഠത്തിൽ പരേതരായ മത്തായി- മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസഫ്, ത്രേസ്യാമ്മ, പോൾ, തോമസ്, പരേതരായ റോസക്കുട്ടി, ചാക്കോ, വർഗീസ്.