തൊടുപുഴ: കൊവിഡിനെക്കുറിച്ചുള്ള അമിത ഭയമായ കൊറോണാഫോബിയ എന്ന മാനസിക പ്രശ്നം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജെ.സി.ഐ ജില്ലാ മെഡിക്കൽ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് പൊതുജനങ്ങൾക്കായി മൂന്ന് ദിവസത്തെ ഓൺലൈൻ സെമിനാറുകൾ നടത്തി. ഈ സെമിനാറുകളുടെ ഉദ്ഘാടനം തൊടുപുഴ ജെ.സി.ഐ പ്രസിഡന്റ് സി.എ. ഫെബിൻ ലീ ജയിംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഹൈബ്രിഡ് മീറ്റിംഗിൽ നഗരസഭാ അദ്ധ്യക്ഷൻ സനീഷ് ജോർജ് നിർവഹിച്ചു. യോഗത്തിൽ ജെ.സി.ഐ സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ, സോൺ ഭാരവാഹികളായ ജോൺ പി.ഡി, അർജുൻ കെ. നായർ, നിബു ജോൺ, ജോബിൻ കുര്യാക്കോസ്, മുൻ നാഷണൽ ഡയറക്ടർ ഡോ. ഏലിയാസ് തോമസ്, അഖിൽ ചെറിയാൻ, അഡ്വ. ജെക്കബ് അനക്കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ആയുർവേദ വകുപ്പുകളുമായി സഹകരിച്ച് നടന്ന സെമിനാർ, ജില്ലാ ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ആഫീസർ ഡോ. കെ.ആർ. സുരേഷ്, ധന്വന്തരി ആയുർവേദ ആശുപത്രിയിലെ ഡോ. സതീഷ്‌കുമാർ ധന്വന്തരി എന്നിവരും ഇടുക്കി ജില്ലാ ഹോമിയോ വകുപ്പുകളുമായി സഹകരിച്ച് നടന്ന സെമിനാർ ജില്ലാ ഹോമിയോ മെഡിക്കൽ ആഫീസർ ഡോ: ജിജി വർഗീസ്, ഹോമിയോ ഡോക്ടറായ ഡോ: എച്ച്. ഹരീഷ്‌കുമാർ എന്നിവരും ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ചു നടന്ന സെമിനാർ ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയ, ജില്ലാ മാനസികാരോഗ്യം പരിപാടിയുടെ നോഡൽ ആഫീസർ ഡോ. അമൽ അബ്രഹാം, ഐ.എം.എ ജില്ലാ കമ്മിറ്റി കൺവീനർ ഡോ. സി.വി. ജേക്കബ് എന്നിവർ നയിച്ചു.