തൊടുപുഴ: മരുന്നു വാങ്ങാൻ പോലും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ കണ്ടു പിടിച്ച് അവരുടെ വീടുകളിൽ ചെന്ന് മരുന്നിന്റെ ചീട്ട് വാങ്ങി അവർക്ക് മരുന്നു വാങ്ങി വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയുമായി കേരള പ്രവാസി ലീഗ് ജില്ലാ കമ്മറ്റിയുടെ റിലീഫ് പ്രവർത്തനം. ഈ വർഷത്തെ റമളാൻ റിലീഫ് പ്രവർത്തനവുമായി ബന്ധപ്പെട്ടു കാൻസർ, കിഡ്‌നി രോഗികളായ 25 ഓളം പേർക്ക് വീടുകളിൽ മരുന്നും മറ്റു പാലിയേറ്റീവ് ഉപകരണങ്ങളും എത്തിച്ചു കൊടുത്തു. കേരള പ്രവാസി ലീഗ് ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് ടി.എസ്. ഷാജി, ജനറൽ സെക്രട്ടറി എം.എ. സക്കീർ ഹാജി, ട്രഷറർ അബ്ദു കുനിയിൽ, സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സെയ്തു മുഹമ്മദ്, വൈസ് പ്രസിഡന്റ് വി.എച്ച്. നൗഷാദ്, പി.ഇ. ഇർഷാദ്, അബ്ദുൽ റസാക്ക്, സെക്രട്ടറി അൻസാർ കണിപറമ്പിൽ, സക്കീർ ഹുസൈൻ ഉടുമ്പന്നൂർ, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് എ.എം. നജീബ്, ജനറൽ സെകട്ടറി സി.എ. അർഷദ്, ട്രഷറർ ഹുസൈൻ, ഷെരീഫ് കമ്പംങ്കല്ല് തുടങ്ങിയവർ നേതൃത്വം നൽകി.