കട്ടപ്പന: ഇടിമിന്നലേറ്റ് യുവാവിന് പരിക്കേറ്റു. ഉപ്പുതറ ഒൻപതേക്കർ ചേനാർ കുളം സ്റ്റീഫന്റെ മകൻ വിൻസന്റിനാണ് (26) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെയുണ്ടായ വേനൽ മഴയ്ക്കിടെയാണ് അപകടം. വീടിനുള്ളിൽ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിനും കേടുപാട് ഉണ്ടായില്ല. വിൻസന്റിനെ ഉപ്പുതറ സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.