തൊടുപുഴ : ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന് മേജർ രവിയുടെ മേജർ ചലഞ്ചിൽനിന്ന് 50,000 രൂപ ധനസഹായം നൽകി. കഴിഞ്ഞ ഒരു വർഷക്കാലമായി പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ പ്രവർത്തനങ്ങൾ കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കർമ്മ സേന രൂപീകരിച്ച് കൊവിഡ് മൂലം മരണപ്പെട്ടവരുടെ സംസ്‌ക്കാരം, കൊവിഡ് രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കൽ, സാനിറ്റേഷൻ തുടങ്ങയ പ്രവർത്തനങ്ങളുമായ ഊർജ്ജിതമാക്കിവരികയാണ്. ഇതിലേക്കായിഏഴ് നിയോജക മണ്ഡലത്തിലും പ്രത്യേക വാഹനം തയ്യാറായിട്ടുണ്ട്. ഇടുക്കി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ തൊടുപുഴക്കുള്ള വാഹനത്തിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങ് മേജർ രവി നിർവ്വഹിച്ചു. ടീമിന്റെ തുടർപ്രവർത്തനങ്ങൾക്കായി ഒരു ആംബുലൻസും വിട്ടു നൽകാമെന്ന് മേജർ രവി അറിയിച്ചിട്ടുണ്ടെന്ന് എം.പി. പറഞ്ഞു.