bank

തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ തൊടുപുഴ വോളന്റീയേഴ്സ് ടീം സംഘടിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലന ത്തിന് തുടക്കമായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധ പ്രവർത്ത നത്തിനായി ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 100 യുവതീ യുവാക്കൾക്കാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ഓരോ ദിവസവും 50പേർക്ക് വീതമാണ് കൊവിഡ്പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നത്. പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ .എം .ബാബു നിർവഹിച്ചു ചടങ്ങിൽ വോളന്റിയർ ക്യാപ്ടൻ പി കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. . ആർദ്രം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.ഖയസ് മുഖ്യ പ്രഭാഷണം നടത്തി മെഡിക്കൽ ഓഫീസർ ഡോ. കെ സി ചാക്കോ,തൊടുപുഴ നോഡൽ ഓഫീസർ ജോണി, സിസ്റ്റർ സിനി, സീമ, സുമേഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു. . സിനിമ സംവിധായകൻ മേജർ രവി ,തണ്ടർ ഫോഴ്‌സ് സെക്യൂരിറ്റീസ് എം ഡി അനിൽകുമാർ നായർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.ജില്ലായൂത്ത് .കൊവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും സി. എഫ്. എൽ. ടി. സി, ഡി. സി. സി , കൊവിഡ് സംസ്‌ക്കാര ചടങ്ങുകൾ, ഡിസിൻഫെക്ഷനുകൾ എന്നീ പ്രവർത്തനങ്ങൾക്കുഉള്ള പരിശീലനമാണ് ഇന്നലെ നൽകിയത്..