നെടുമറ്റം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നെടുമറ്റം സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപാ സംഭാവന നൽകി. മുൻ വർഷവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ, എഫ്.എൽ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ കിടക്കകളും തലയിണകളും ബാങ്ക് നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഇനിയും നൽകാൻ ബാങ്ക് സന്നദ്ധമാണെന്ന് പ്രസിഡന്റ് സാബു കേശവൻ, സെക്രട്ടറി സിനു കെ.എ എന്നിവർ അറിയിച്ചു.