jomon

ചെറുതോണി: ഡ്രൈവറായ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു .ഇടുക്കി കീരിത്തോട് കുറുമ്പനാൽ ജോസിന്റെ മകൻ ജോമോൻ (32) ആണു മരിച്ചത്. സൗത്ത് സുറയിൽ ഹത്തീം ഏരിയായിൽ ഡ്രൈവറായിരുന്നു. മൃതദേഹം ഫർവാനിയ ഭജിത് മോർച്ചറിയിൽ. ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെയും കെ.കെ.എം.എ മാഗ്‌നറ്റ ടീമിന്റേയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മൂന്നു വർഷം മുൻപാണ് ജോമോൻ കുവൈറ്റിൽ പോയത്. ഈ ജൂലായിൽ നാട്ടിൽ വരാനിരിക്കുകയായിരുന്നു. പാല കടനാട് ഇരുവേലിക്കുന്നേൽ ജിൽസയാണു ഭാര്യ. മക്കൾ ഏയ്ഞ്ചലീന,ആദിൽ .