ചെറുതോണി: കണ്ടെയ്‌മെന്റ് സോണായ കഞ്ഞിക്കുഴി പഞ്ചായത്തിലെ വെൺമണിയിൽ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനമാരംഭിച്ചു. രോഗികളെ ആശുപത്രികളിൽ പോകാൻ വെൺമണിയിൽ വാഹനങ്ങളെത്തിരുന്നില്ല. ഇതെ തുടർന്നാണ് വെൺമണിയിലെ ഏഴ് യുവാക്കൾ ചേർന്ന് കൊറോണാ ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനമാരംഭിച്ചത്. ആറ് കാറുകളും, എട്ട് ബൈക്കുകളും രണ്ട് അട്ടോറിക്ഷകളുമാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനത്തിനായി ക്രമികരിച്ചിട്ടുള്ളത് . കൊ വിഡ് രോഗവ്യാപനം രൂക്ഷമായ വണ്ണപ്പുറം പഞ്ചായത്തിന്റെ മൂന്ന് വാർഡുകൾ ഉൾപ്പെടുത്തിയാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം. ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം ആരംഭിച്ചതൊടെ കണ്ടെയ്‌മെന്റ് സോണായ വെൺമണി, അദിവാസി മേഖല ആയ പട്ടയക്കുടി, ബ്ലാത്തിക്കവല, ആനക്കുഴി, വരിക്ക മുത്തൻ, കള്ളിപ്പാറ നിവാസികൾക്ക് എതോരാവശ്യത്തിനും രാപകൽ വിത്യാസമില്ലാതെ യുവാക്കളുടെ സേവനം ലഭ്യമാകുന്നുണ്ട്.