തൊടുപുഴ: 'കൊവിഡ് കാലവും സംശയങ്ങളും' എന്ന വിഷയത്തിൽ പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീമിഷന്റെയും സ്നേഹിതാ ജൻഡർ ഹെൽപ്പ് ഡെസ്ക്കിന്റെയും നേതൃത്വത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു. വാക്സിനേഷൻ എടുക്കാനുള്ള ഭയവും അജ്ഞതയും ഇല്ലാതാകുന്നതിനും, രണ്ടാം തരംഗത്തിൽ പാലിക്കേണ്ട ജീവിത ചര്യകളെ സംബന്ധിച്ചും കുടുംബശ്രീ എ ഡി എം സി ബിനു ആർ, 'കൊവിഡ് ലോക്ക് ഡൗൺ കാലഘട്ടത്തിലെ മാനസിക പിരിമുറുക്കം എങ്ങനെ കുറയ്ക്കാം' എന്ന വിഷയത്തിൽ സ്നേഹിതാ കൗൺസിലർ ധന്യ മോൾ പി പി എന്നിവർ വെബ്ബിനാറിൽ സംസാരിച്ചു. പഞ്ചായത്ത്‌ ഭാരവാഹികൾ, കുടുംബശ്രീ ചെയർപേഴ്സൺ, അക്കൗണ്ടന്റ്, കുടുംബശ്രീ മിഷൻ ഡി പി എം സൂര്യ സി എസ്, സ്നേഹിതാ പ്രവർത്തകർ, കമ്മ്യൂണിറ്റി കൗൺസിലേഴ്സ് എന്നിവർ വെബ്ബിനാറിൽ പങ്കെടുത്തു.