 അയ്യപ്പൻകോവിൽ പഞ്ചായത്തിൽ 84.62 %

തൊടുപുഴ: ജില്ലയിൽ 20 തദ്ദേശ സ്ഥാപനങ്ങളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പോസിറ്റിവിറ്റി ഏറ്റവും ഉയർന്നു നിൽക്കുന്നത് അയ്യപ്പൻകോവിൽ പഞ്ചായത്തിലാണ്- 84.62 ശതമാനം. അതായത് ഇവിടെ നൂറു പേരെ പരിശോധിച്ചാൽ 84 പേരിലേറെ പേർക്ക് രോഗമുണ്ടെന്ന് അർത്ഥം. ഇവിടെ ഞായറാഴ്ച 26 പേരെ പരിശോധിച്ചപ്പോൾ 22 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ദേവികുളം (81.82),​ കുടയത്തൂർ (45.61),​ മാങ്കുളം (45.45),​ വണ്ടൻമേട് (43.48),​ ഇടവെട്ടി (42.72),​ കരിങ്കുന്നം (41.76),​ വണ്ണപ്പുറം (41.49) എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ തൊട്ട് പിന്നിലുള്ള പഞ്ചായത്തുകൾ. കുടയത്തൂരിൽ 57 പേരെ പരിശോധിച്ചതിൽ 26 പേരും പോസ്റ്റീവായിരുന്നു. അതേസമയം ഇടമലക്കുടി, വട്ടവട, ചിന്നക്കനാൽ എന്നിവിടങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് പൂജ്യമാണ്.

മറ്റ് പഞ്ചായത്തുകളിലെ പോസിറ്റിവിറ്റി നിരക്ക്:
പള്ളിവാസൽ ( 25.19),​ വെള്ളത്തൂവൽ (16.39),​ മറയൂർ (15.22),​ അടിമാലി (29.05),​ മൂന്നാർ (18.29),​ കാന്തല്ലൂർ (13.64),​ കാഞ്ചിയാർ (3.03), വാഴത്തോപ്പ് (26.11),​ കൊന്നത്തടി (25),​ കട്ടപ്പന (18.03),​ കഞ്ഞിക്കുഴി (34.25),​ വാത്തിക്കുടി (12.41),​ കാമാക്ഷി (18.03),​ മരിയാപുരം (29.41),​ഏലപ്പാറ (37.04),​ ഉപ്പുതറ (26.67),​ പെരുവന്താനം (24.24),​ പീരുമേട് (38.1),​
കൊക്കയാർ (17.14),​ വണ്ടിപെരിയാർ (37.33),​ കുമളി (36.96),​ വെള്ളിയാമറ്റം (46.81),​ കോടിക്കുളം (17.91),​ മണക്കാട് (35.05),​ കുമാരമംഗലം (38.1),​അറക്കുളം (29.41),​ ആലക്കോട് (29.17),​ തൊടുപുഴ (20.49) കരിമണ്ണൂർ (12.5),​ ഉടുമ്പന്നൂർ (21.09),​ മുട്ടം (39.74),​ പുറപ്പുഴ (21.43),​ രാജകുമാരി (33.33),​ ചക്കുപള്ളം (16.22),​ പാമ്പാടുംപാറ (29.17),​ ബൈസൺവാലി (33.96),​ ഉടുമ്പൻചോല (18.52),​ ഇരട്ടയാർ (21.05),​ കരുണാപുരം (15),​നെടുങ്കണ്ടം ( 26.37),​ വണ്ടൻമേട് (43.48),​ രാജാക്കാട് (30.43),​ ശാന്തൻപാറ (3.25),​ സേനാപതി (37.5).