''ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടാകുന്നുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറവാണ്. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ഇടുക്കി പതിമൂന്നാം സ്ഥാനത്താണ്. ഇത് ശുഭസൂചന നൽകുന്നു. വരും ദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ജില്ലയിൽ അത്യാവശ്യമാണ്. ലോക്ക് ഡൗണിനോട് പൊതുജനങ്ങൾ സഹകരിക്കണം. കൊവിഡ് ചികിത്സാ രംഗത്ത് നോൺ കൊവിഡ് ബെഡുകൾ ഐ.സി കൊവിഡ് ബെഡുകളാക്കി മാറ്റിയിട്ടുണ്ട്. വെന്റിലേറ്റർ, ഓക്‌സിജൻ സംബന്ധിച്ച് നിലവിൽ പ്രശ്‌നങ്ങളില്ല. ജില്ലയിൽ 1038 ഓക്‌സിജൻ സിലിണ്ടറുകൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ തൊടുപുഴയിലും ഓക്‌സിജൻ ജനറേറ്റർ സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്.""

-ജില്ലാ കളക്ടർ എച്ച്. ദിനേശൻ