തൊടുപുഴ : നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടേണ്ട, ബുക്ക് ചെയ്താൽ മതി സപ്ലൈകോ ഉത്പ്പന്നങ്ങൾ വീട്ടിലെത്തും .തൊടുപുഴ സപ്ലൈകോ പീപ്പിൾ ബസാർ, ചെറുതോണി സപ്ലൈകോ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് കുടുംബശ്രീ സഹായത്തോടെ നിത്യോപയോഗ സാധനങ്ങൾ വാതിൽപ്പടി വിതരണം നടത്തുന്നത്. ഔട്ട് ലെറ്റുകളിൽ നിന്നും 10 കി.മീ. ചുറ്റളവിലാണ് സേവനം ലഭ്യമാക്കുന്നത്. പരമാവധി 20 കി.ഗ്രാം സാധനങ്ങളാണ് വിതരണം ചെയ്യുക. 2 കി.മീ.വരെ 40രൂപ, 2 കി.മീ മുതൽ 5 കി.മീ. വരെ 60 രൂപ, 5 കി.മീ. മുതൽ 10 കി.മീ വരെ 100 രൂപ എന്നീ നിരക്കിൽ ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഈടാക്കും. വാതിൽപ്പടി വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് സബ്‌സിഡി നിരക്ക് ബാധകമല്ല. ചുവടെ ചേർക്കുന്ന ഫോൺ നമ്പറിലോ, വാട്‌സ് ആപ് നമ്പറിലോ ബന്ധപ്പെട്ടാൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതാണ്.
ഫോൺ നമ്പർ - തൊടുപുഴ പീപ്പിൾ ബസാർ ഫോൺ - 04862226054, വാട്‌സ് ആപ് നമ്പർ -9495255780, ചെറുതോണി സപ്ലൈകോ
സൂപ്പർ മാർക്കറ്റ് ഫോൺ- 04862236296, വാട്‌സ് ആപ് നമ്പർ -9856145968.