തൊടുപുഴ : സംസ്ഥാനത്ത് കൊവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്യാഷ് കൗണ്ടർ മുഖേന വെള്ളക്കരം സ്വീകരിക്കുന്നത് വാട്ടർ അതോറിട്ടി നിർത്തിവച്ചു.പൊതുജനങ്ങൾക്ക് വെള്ളക്കരം അടയ്ക്കാൻ കേരളാ വാട്ടർ അതോറിറ്റിയുടെ www.kwa.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ സർവീസസ് എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈൻ ആയും,​ വിവിധ ഓൺലൈൻ മാധ്യമങ്ങൾ (paytm, google pay, phone pay,amazon pay, team app) വഴിയും വെള്ളക്കരം അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862-222912.