ഇടുക്കി:ലോക നഴ്‌സസ് ദിനമായ ഇന്ന് രാവിലെ 10.30 ന് ജില്ലയിലെ മുതിർന്ന നാല് നഴ്‌സുമാരെ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരുന്ന യോഗത്തിൽ ആദരിക്കും. മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ എം കെ മേഴ്‌സിക്കുട്ടി, പീരുമേട് താലൂക്ക് ആശുപത്രിയിലെ നിഷ റ്റി.വി, പുറപ്പുഴ കമ്മ്യൂണിറ്റി സെന്ററിലെ ഏലിയാമ്മ വി.സി, അടിമാലി താലൂക്ക് ആശുപത്രിയിലെ ഓമന എം. കെ എന്നിവരെയാണ് ആദരിക്കുന്നത്.