വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറച്ചു
ഇടുക്കി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിൽ നിയന്ത്രണം കൂട്ടാൻജില്ലാ കലക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ,ഏലപ്പാറ, പീരുമേട്, കൊക്കയാർ, വണ്ടിപ്പെരിയാർ, കുമളി, വെള്ളിയാമറ്റം, മണക്കാട്, വണ്ണപ്പുറം, ഇടവെട്ടി, അറക്കുളം, കരിങ്കുന്നം, കരിമണ്ണൂർ, കുടയത്തൂർ, ഉടുമ്പന്നൂർ, മുട്ടം, രാജകുമാരി, ബൈസൺവാലി, ഉടുമ്പഞ്ചോല, വണ്ടൻമേട്, ഇടുക്കികഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു മണിവരെയാക്കി ചുരുക്കാനുംകളക്ടർ വിളിച്ച്ചേർത്ത പഞ്ചായത്ത് പ്രതിനിധികളുടേയും പൊലീസിന്റേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈനൻ യോഗത്തിൽ തീരുമാനിച്ചു. മേയ് രണ്ടു മുതൽ ഒൻപതുവരെ ജില്ലയിലെ പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായിരുന്ന പഞ്ചായത്തുകളിലെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനാണ് യോഗം വിളിച്ചത്. കണ്ടെയ്‌മെന്റ് സോണിലുള്ള തോട്ടങ്ങളിലെ മുഴുവൻ പ്രവർത്തനം നിർത്തി വെയ്ക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും, അസിസ്റ്റന്റ് ഡയറക്ടറും പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വാർഡ് അംഗവും യോഗം ചേർന്ന് വാർഡ് തല സമിതിയുടെ പ്രവർത്തനം വിലയിരുത്തണം. സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ വീടിനുള്ളിലെ കോവിഡ് മാനദണ്ഡ പാലനത്തിലും ബോധവൽക്കരണം നടത്തുകയും . റൂം ക്വാറന്റൈന് സൗകര്യമില്ലാത്തവരെ ഡിസിസിയിലേക്ക് മാറ്റുന്നതിനും നടപടി ഉണ്ടാകണം. പരിശോധനാ കിറ്റിന്റെ ക്ഷാമം മൂലം രോഗ സാധ്യതയുള്ളവരെ മാത്രം പരിശോധിച്ചതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കാൻ കാരണമെന്ന് പഞ്ചായത്ത് അധികൃതർ യോഗത്തിൽ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകൾക്ക് പരിശോധനാ കിറ്റ് മുൻഗണനാടിസ്ഥാനത്തിൽ നൽകാൻ കലക്ടർ ഡിഎംഒയോട് നിർദ്ദേശിച്ചു. . കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌ക്കരിക്കുന്നതിന് പൊതുശ്മശാനധികൃതർ ഫീസ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ പഞ്ചായത്ത് അധികൃർക്ക് നിർദ്ദേശം നൽകി. എഡിഎം അനിൽകുമാർ എംറ്റി, ഡെപ്യൂട്ടി കലക്ടർമാരായ ടി.വി. രഞ്ജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ എന്നിവർ ചേമ്പറിലും ജില്ലാ പോലീസ് മേധാവി, ആർ കറുപ്പസാമി, ഡിഎംഒ ഡോ. എൻ പ്രിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെവി കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ ഓൺലൈനായും യോഗത്തിൽ സംബന്ധിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്.
പുറത്തിറങ്ങാൻ വേണ്ടി ഓരോ അവശ്യ സാധനം ഓരോ പ്രാവശ്യം വാങ്ങാം എന്നത് രീതി തുടരരുത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ കുറവുണ്ടെങ്കിൽ ജില്ലാ ദുരന്ത നിവാരണ സമിതിയെ അറിയിക്കണം.
സന്നദ്ധപ്രവർത്തകരുടെ സുഗമമായ സഞ്ചാരത്തിന് പൊലീസ് പാസ് നൽകും.
പഞ്ചായത്തുകൾ വാതിൽപ്പടി വിതരണം പ്രോത്സാഹിപ്പിക്കണം.
കൊവിഡ് പോസീറ്റീവായവരും പ്രഥമ സമ്പർക്കത്തിൽ വന്നവരും വീട്ടിൽ നിന്നി പുറത്തിറങ്ങരുത്.