ഇടുക്കി :ജില്ലയിൽ ലോക് ഡൗൺ നിയമ ലംഘനത്തിന് ഇന്നലെ 74 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു., 495 പെറ്റി കേസുകൾ എടുക്കുകയും ചെയ്തു. 1054 പേരെ താക്കീത് ചെയ്തു വിട്ടയച്ചു . ജില്ലയിലെ നാല് അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിർത്തികളിലും കാനന പാതകളിലും പൊലീസും ഇതര വകുപ്പുകളും ചേർന്ന് സംയുക്ത പരിശോധന നടത്തിവരുന്നുണ്ട്. ലോക് ഡൌൺ അവസാനിയ്ക്കുന്നത് വരെ കർശന നിയന്ത്രണങ്ങളും പരിശോധനകളും തുടരുമെന്നും പൊലീസ് അറിയിച്ചു. .