നെടുങ്കണ്ടം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തൂക്കുപാലം ബസ് സ്റ്റാൻഡ് മുതൽ മുണ്ടിയെരുമ വരെയുള്ള സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹിൽസിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന അണുനശീകരണ പരിപാടി റോട്ടറി അസി. ഗവണർ പി.എം. ജോയി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജോ ജോസഫ്, ഷിഹാബ് ഈട്ടിക്കൽ, യുനസ് സിദ്ദിഖ്, ഫ്രാൻസിസ് പുളിക്കൽ, ലിജോമോൻ, പി.ടി. ബാബു, സാബു പുഷ്പാങ്കതൻ, സിബി ജോർജ്, ഷിജികുമാർ എന്നിവർ നേതൃത്വം നൽകി.