തൊടുപുഴ: ആധുനിക കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ രംഗങ്ങളിൽ ഏറ്റവും നിർണ്ണായക സ്വാധീനം ചെലുത്തിയ പ്രമുഖരുടെ ചുരുക്കപ്പട്ടികയിൽ സുവർണ്ണ സ്ഥാനമുറപ്പിച്ചാണ് കെ.ആർ ഗൗരിയമ്മ ചരിത്രത്തിന്റെ ഭാഗമാകുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. പുരുഷ മേധാവിത്വം അതീതീവ്രമായിരുന്ന ഒരു കാലഘട്ടത്തിൽ കൊടിയ പൊലീസ് പീഡനത്തെ അതീജീവിച്ച് അധികാരത്തിലേക്ക് നടന്നുകയറിയതിനു പിന്നാലെ ജന്മിത്തം കേരളത്തിൽ നിരോധിക്കാനും കാർഷിക ഭൂമിയുടെ അവകാശം കർഷകരിൽ നിക്ഷിപ്തമാക്കാനുമുള്ള മഹാ ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ച സമാനതകളില്ലാത്ത വീരഗാഥയാണ് ഗൗരിയമ്മയുടേതെന്ന് അനുശോചന സന്ദശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.