തൊടുപുഴ: ചരിത്രത്തിനു മുമ്പേ നടന്ന കേരളത്തിന്റെ ഇതിഹാസ നായികയായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു ചരിത്ര വിദ്യാർത്ഥിയും ഗൗരിയമ്മ അനുഭവിച്ച പീഠനങ്ങളുടെയും മർദനങ്ങളുടെയും ത്യാഗത്തിന്റെയും മുൻപിൽ പ്രണാമം അർപ്പിക്കും. ഒരു സ്ത്രീയുടെ എല്ലാ പരിമിതികളെയുംഭേദിച്ച് കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ അഗ്‌നിശോഭ പകർന്ന നേതാവായിരുന്നു ഗൗരിയമ്മ.
ഗൗരിയമ്മയ്ക്ക് പകരം വയ്ക്കാനൊരു നേതാവ് കേരളത്തിലുണ്ടായിട്ടില്ല. ഗൗരിയമ്മയുടെ വേർപാടിലൂടെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കുണ്ടായ തീരാനഷ്ടം നികത്താൻ കഴിയുന്നതല്ലെന്നും കെ .കെ .ശിവരാമൻ പറഞ്ഞു.