തൊടുപുഴ: കൊവിഡ് പ്രതിരോധ പ്രവത്തനങ്ങൾക്കായി തൊടുപുഴ ലയൺസ് ക്ലബ് തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്ക് 100 പി. പി. ഇ കിറ്റുകൾ സംഭാവന ചെയ്തു. കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധന വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുകയും മുനിസിപ്പാലിറ്റിയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കട്ടിലുകളും,കിടക്കകളും നൽകുകയും, ടൗണിലെ 1000 ഓട്ടോറിക്ഷകളിൽ സാനിറ്റൈസർ സ്റ്റാൻഡ് ഘടിപ്പിച്ചുകൊടുക്കുകയും മറ്റുമുള്ള സേവന പ്രവത്തനങ്ങളുടെ പിന്നാലെയാണ് പി. പി. ഇ കിറ്റുകൾ ക്ലബ് സംഭാവനചെയ്തത്. തൊടുപുഴ ലയൺസ്‌ക്ലബ്ബിൽ ക്ലബ് ഭാരവാഹികളായ ആർ. കെ.ദാസ്,അഡ്വ. ജെയിംസ് ആനക്കല്ലുങ്കൽ,ഡോ. ദീപക് ചാഴികാടൻ,ടോം ജെ. കല്ലറക്കൽ,സുധ ദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ലബ് പ്രസിഡന്റ്
അഡ്വ. സി. കെ. .വിദ്യാസാഗറിൽ നിന്നും മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജും വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണിയും ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി.