snehavamdi

തൊടുപുഴ: ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരു കൈതാങ്ങായി മർച്ചന്റ്‌സ് യൂത്ത് വിങ്ങിന്റെ 'സ്‌നേഹ വണ്ടി' യുടെ യാത്രയ്ക്ക് തുടക്കമായി. കൊവിഡ് രോഗം ബാധിച്ചവർക്കും ആശുപത്രിയിൽ പോകാൻ പറ്റാത്തവർക്കുമായി മർച്ചന്റ്‌സ് യൂത്ത് വിങ്ങിന്റെ സ്‌നേഹവണ്ടിയുടെ ഫ്‌ളാഗ് ഓഫ് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര നിർവഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് താജു എം. ബി, സെക്രട്ടറി രമേഷ് പി. കെ,അസോസിയേഷൻ ട്രഷറർ പി. ജി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.ഹെൽപ് ലൈൻ നമ്പർ:9447440930,9447330229.