ഇടുക്കി : കൊവിഡ് പശ്ചാത്തലത്തിൽ ഹരിതകർമ്മ സേനയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി പാഴ് വസ്തു മാലിന്യ ശേഖരണം തുടരണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവ്. ഹരിതകർമ്മ സേനയുടെ വാതിൽപ്പടി ശേഖരണം മുടങ്ങുന്നത് മാലിന്യങ്ങൾ കുമിഞ്ഞുകൂടുമെന്നതിനാലാണ് സുരക്ഷയുറപ്പാക്കി കർമ്മരംഗത്തിറണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നത്.

നൂറ് ശതമാനവും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം ഹരിതകർമ്മ സേന ഫീൽഡിലിറങ്ങേണ്ടത്.

ആളുകൾ നിരീക്ഷണത്തിൽ/ ക്വാറന്റൈയ്‌നിൽ കഴിയുന്നതോ ആയ വീടുകളിൽ നിന്നും തൽക്കാലം മാലിന്യം ശേഖരിക്കേണ്ടതില്ല.പ്രായമുള്ള ഹരിതകർമ്മ സേനാംഗങ്ങളെ തൽക്കാലം ജോലിയിൽ നിന്നും മാറ്റിനിർത്തണം.സുരക്ഷയുടെ സൂക്ഷ്മ അംശങ്ങൾ വരെ ഹരിതകർമ്മ സേനയ്ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതിൽ തദ്ദേശ സ്ഥാപന മേധാവികൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്നും ഇക്കാര്യം ഉറപ്പാക്കാൻ ഹരിത കേരളം മിഷനും ശുചിത്വ മിഷനും പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.