മുട്ടം: കൊവിഡ് പ്രതിരോധപ്രകോവിഡ്പ്രതിരോധ പ്രവർത്തനങ്ങൾഊർജിതമാക്കുന്നതിന് മുട്ടം ഗ്രാമ പഞ്ചായത്ത് ഓൺലൈൻ യോഗം ചേർന്നു. ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ നിർത്തിപ്പോയ ജനകീയ ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.കടത്തിണ്ണയിലും അന്തിയുറങ്ങുന്നവർക്കും സാമ്പത്തികസ്ഥിതി കുറഞ്ഞവർക്കും ജനകീയ ഹോട്ടൽ വഴി പഞ്ചായത്ത് സൗജന്യമായി ഭക്ഷണം എത്തിച്ച നൽകും.ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം സജീവമാക്കും. ലോക്ഡൗൺ മൂലം മാനസ്സിക സമ്മർദം അനുഭവിക്കുന്നവർക്ക് ടെലികൗൺസിലർമാരെ നിയമിച്ചു. ഇവരുടെ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. വാർഡ് തലങ്ങളിൽ കോവിഡ് പ്രവർത്തനം ഊർജ്ജിതമാക്കാൻ റാപിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കി. കൊവിഡ് ടെസ്റ്റുകൾക്കും അടിയന്തിര വൈദ്യ സഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനവും മറ്റ് വാഹനസൗകര്യങ്ങളും സജ്ജമാക്കി. ഹോമിയോ, ആയുർവേദ ഡിസ്‌പെൻസറികളിൽ നിന്നും പ്രതിരോധ മരുന്ന് വീടുകളിൽ എത്തിച്ചു നൽകുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ചു. 150 കിടക്കകൾ ഉള്ള കോവിഡ് ഡോമിസിലരി കെയർ സെന്റർ കഴിഞ്ഞ ആഴ്ച്ച പ്രവർത്തനം ആരംഭിച്ചിരുന്നു. വീടുകളിൽ പോസിറ്റീവ് ആയവർക്കും നീരിക്ഷണത്തിൽ കഴിയുന്നവർക്കും മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് 24 മണിക്കൂറും പ്രവത്തിക്കുന്ന 15 ൽപ്പരം സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.