മുട്ടം: എം വി ഐ പി മുട്ടം ഓഫീസിന് സമീപം അപകടാവസ്ഥയിലായ മരങ്ങൾ കളക്ടറുടെ നിർദ്ദേശ പ്രകാരം മുറിച്ച് മാറ്റി. 5 വലിയ മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിലായത് സംബന്ധിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. കാറ്റിലും മഴയത്തും ഇവിടെയുള്ള മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നതും പതിവായിരുന്നു. ഇതേ തുടർന്നാണ് മരം മുറിക്കാൻ കളക്ടർ എം വി ഐ പി അധികൃതർക്ക് നിർദേശം നൽകിയത്.