ചെറുതോണി : ഡീൻ കുര്യക്കോസ് നേതൃതം കൊടുക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റിന്റെ നിയോജക മണ്ഡലത്തിൽ കൊവിഡ് ആവശ്യങ്ങൾക്കായി വാഹന സർവീസ് ആരംഭിച്ചു. അഞ്ച് വാഹനങ്ങളാണ് വിവിധ പഞ്ചായതുകളിലായി സർവീസ് ആരംഭിച്ചത്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മെഡിക്കൽ കോളേജ് അങ്കണത്തിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ നിർവഹിച്ചു. ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ .രവികുമാർ, ആർ എം ഒ ഡോ:അരുൺ, കൊവിഡ് നോഡൽ ഓഫീസർ ഡോ. ദീപേഷ്, കോൺഗ്രസ് നേതാക്കളായ എ.പി ഉസ്മാൻ, റോയ് ജോസഫ്,ഡിസാസ്റ്റർ മാനേജ്‌മെന്റ് കോർഡിനേറ്റർ ലിനീഷ് അഗസ്റ്റിൻ, ഷൈജോ ഇരുമല, ടോണി തേക്കിലക്കാട്ട്, സിജോ ജോസ്, ജെറിൻ ജോജോ, സന്തോഷ് പുന്നത്താനം,ജോസ്‌കുട്ടി ജോസഫ്, ജേക്കബ് സോജൻ, ഫൈസൽ എന്നിവർ പങ്കെടുത്തു.

നിയോജക മണ്ഡലത്തിലെ എല്ലാ മേഖലകളിലും വാഹനങ്ങളുടെ സേവനം ലഭ്യമാണ്. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുക, ആവശ്യമായ മരുന്നുകളും മറ്റു സേവനങ്ങളും എത്തിക്കുക, കോവിഡ് ബാധിച്ചു മരണപ്പെട്ട ആളുകളുടെ സംസ്‌കാരം, തുടങ്ങി എല്ലാവിധ ആവശ്യങ്ങൾക്കും ടീമംഗങ്ങളുടെ സേവനം ലഭ്യമാണ്.
വാഴത്തോപ്പ്, ഇടുക്കി മേഖലകളിൽ വാഹനം ആവശ്യമുള്ളവർ 9497266576 എന്ന നമ്പറിലും, കൊന്നത്തടി വാത്തിക്കുടി മേഖലയിൽ ഉള്ളവർ 9446931250 എന്ന നമ്പറിലും, കഞ്ഞിക്കുഴി മേഖലയിൽ 9526730921 നിന്നും നമ്പറിലും, കാമാക്ഷി, കട്ടപ്പന,കാഞ്ചിയാർ മേഖലയിൽ നിന്നും നമ്പറിലും 9544780213 ബന്ധപ്പെടേണ്ടതാണ്.