കുമളി: കൊവിഡ് ചികിത്സക്കായി കുമളി പെരിയാർ ഹോസ്പിറ്റലിൽ .ഒ.പി. ആരംഭിച്ചു.കൊവിസ് ബാധിച്ചവർക്കും രോഗലക്ഷണമുള്ളവർക്കും ഓ.പി. സേവനം ലഭ്യമാകും. ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് പ്രവർത്തന സമയം. ഓ .പി പ്രവർത്തനം ആരംഭിച്ചതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് പരിശോധന വേഗത്തിൽ ലഭ്യമാകും.
നിലവിൽ അഞ്ച് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പരിശോധനക്കായി ഒരു ഡോക്ടടറെ കൂടി ലഭിച്ചാൽ രാവിലെ 9 മുതൽ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ പറഞ്ഞു. നിലവിൽ പെരിയാർ ഹോസ്പിറ്റലിൽ എഴുപതോളം രോഗികളെ കിടത്തി ചികിത്തിക്കാൻ സൗകര്യമുണ്ട്. കൂടുതൽ രോഗികൾ എത്തുന്ന സാഹചര്യത്തിൽ ചികിത്സ ലഭിക്കുന്നതിന് മറ്റ് സംവിധാനങ്ങൾ ഒരുക്കിയതായി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ കെ.എം.സിദ്ദിക്ക് പറഞ്ഞു. രോഗം ഗുരുതരമായിട്ടുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ഏഴ് ആംബുലൻസും മറ്റ് അത്യാവശ്യ സർവ്വീസുകൾക്കായി അഞ്ച് ജീപ്പും മൂന്ന് ഓട്ടോറിക്ഷയും സർവ്വീസ് നടത്തും.മെഡിക്കൽ ഓഫീസർ ഡോ.ഗീതു വർഗ്ഗീസ്, നോഡൽ ഓഫീസർ ഡോ.ബിനു.കെ.ജോൺ, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ എന്നിവർ പങ്കെടുത്തു.