mmmani
ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീ് മുൻമന്ത്രി എം എം മണി സന്ദർശിച്ചപ്പോൾ

ചെറുതോണി: ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശിനി സൗമ്യയുടെ വീട്ടിൽ മുൻമന്ത്രി എം എം മണി സന്ദർശനം നടത്തി.സൗമ്യയുടെ മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനാവശ്യനായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നഷ്ടപരിഹരത്തിനായി ശ്രമം നടത്തുമെന്നും അല്ലാത്ത പക്ഷം കേരള സർക്കാർ നഷ്ടപരിഹാരം നൽകാൻ ശ്രമിക്കുമെന്നും എം എം മണി പറഞ്ഞു .
. സൗമ്യയുടെ വീട്ടിലും ഭർത്തൃഗൃഹത്തിലും സന്ദർശനം നടത്തി കുടുംബാംഗങ്ങളുടെ വിഷമത്തിൽ പങ്കുചേർന്നു. ജില്ലാ കലക്ടർ എച്ച്. ദിനേശൻ, സി പി എം നേതാക്കളായ സി വി വർഗീസ്, റോമിയോ സെബാസ്റ്റാൻ, പി ബി സബീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു