കുമളി: തമിഴ്‌നാട്ടിൽ നിന്നും മദ്യവുമായി എത്തിയ യുവാവ് കുമളി ചെക്ക് പോസ്റ്റിൽ എക്‌സൈസിന്റെ പിടിയിലായി. അണക്കര കറുവാകുളം സ്വദേശി ഈശ്വരനാണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നും രണ്ടര ലിറ്റർമദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച റ്റാറ്റസുമോയും കസ്റ്റഡിയിലെടുത്തു. കറുവാകുളത്ത് എത്തിച്ച് ക്വാട്ടർ കുപ്പി അഞ്ഞൂറ് രൂപയ്ക്ക് വിൽക്കുന്നതായി പ്രതി പറഞ്ഞു.കേരളത്തിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്നത് മുതലാക്കിയാണ് തമിഴ്‌നാട്ടിൽ നിന്നും മദ്യകടത്ത്
എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ. റോയ്, പ്രിവന്റീവ് ഓഫീസർമാരായ രവി വി., രാജ്കുമാർ ബി., സജിമോൻ ജി. തുണ്ടത്തിൽ, സേവ്യർ പി.ഡി. സിവിൽ എക്‌സൈസ് ഓഫീസർ അനീഷ് റ്റി.എ. നദീർ കെ.ഷംസ് എന്നിവർ ചേർന്നാണ് പിടികൂടിയത്.