കോലാനി :പ്രദേശത്തെ അഞ്ചു വാർഡുകളിലെ കൊവിഡ് പോസിറ്റീവായി വീട്ടിലിരിക്കാൻ സൗകര്യമില്ലാത്തവർക്ക് വേണ്ടി ഡൊമിസിലറി കൊവിഡ് കെയർ സെന്റർ തുടങ്ങുന്നതിനുള്ള ആലോചനായോഗം ചേർന്നു.തൊടുപുഴ മുനിസിപ്പാലിറ്റി, എം.ജിനദേവൻ സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ ചുങ്കം സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളിലാണ് ഡി.സി.സി ആരംഭിക്കുന്നത്.
ഗൂഗിൾ മീറ്റ് വഴി ചേർന്ന യോഗം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.സി. പി. എം ലോക്കൽ കമിറ്റിയംഗം സി.കെ.ലതീഷ് അദ്ധ്യക്ഷനായി.സി. പി. എം ലോക്കൽ സെക്രട്ടറി ആർ പ്രശോഭ് പ്രാരംഭ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കൗൺസിലർമാരായ ആർ.ഹരി,ജോസ് മഠത്തിൽ,കവിതാ വേണു , കവിതാ അജി, മെർളി രാജു , ട്രസ്റ്റ് ബോർഡംഗം ജ്യോതിദാസ്.പി .എൻ, വി.വി.ഷാജി, കെ.ബി. ഷാജു, അരുൺ ,വി.ഗോപാൽ എന്നിവർ സംസാരിച്ചു.
താൽക്കാലിക കമ്മിറ്റിയേയും തെരെഞ്ഞെടുത്തു.ഡി. വൈ. എഫ്. ഐ മേഖലാ സെക്രട്ടറി കെ.എസ്. രാജേഷ്, പ്രസിഡന്റ് കെ.ടി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ വോളണ്ടിയർമാർ സ്‌കൂൾ ക്ലീൻ ചെയ്ത് പ്രവർത്തനസജ്ജമാക്കി.