ചെറുതോണി : ഇടുക്കി നിയോജക മണ്ഡലത്തിലെ കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ എത്തിച്ചേരുന്നതിന് യാത്രാസൗകര്യം ഒരുക്കുന്നതിനായി റോഷി അഗസ്റ്റിൻ എം.എൽ.എ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. ആശുപത്രിയിൽ നിലവിലുള്ള സൗകര്യം രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ അപര്യാപ്തമായ സാഹചര്യത്തിൽ കൂടുതൽ സൗകര്യം ഒരുക്കിവരികയാണ്. ഇതോടൊപ്പം എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള ഐ.സി.യു ആംബുലൻസിന്റെ സേവനം കൂടി അടുത്ത ആഴ്ച മുതൽ ലഭ്യമാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ച് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് വാഹനം ക്രമീകരിച്ചിട്ടുള്ളത്. ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിച്ചു. സി.വി വർഗ്ഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.എസ്.രവികുമാർ , റോമിയോ സെബാസ്റ്റ്യൻ, ജോസ് കുഴികണ്ടം, കെ.ജി സത്യൻ, ജേക്കബ്പിണക്കാട്ട്, പി.ബി സബീഷ്, ടോമി ഇളംതുരുത്തി, ആർ.എം.ഒ ഡോ. അരുൺ എന്നിവർ പങ്കെടുത്തു.